നോട്ട്ബുക്ക് സെലിബ്രേഷന്‍ തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് സ്പിന്നര്‍ ദിഗ്വേഷ് രതിയ്ക്ക് തിരിച്ചടി

27
Advertisement

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുറത്താക്കിയ ശേഷം നോട്ട്ബുക്ക് സെലിബ്രേഷന്‍ തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് സ്പിന്നര്‍ ദിഗ്വേഷ് രതിയ്ക്ക് തിരിച്ചടി. താരത്തെ ഒരു കളിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. തെറ്റ് ആവര്‍ത്തിച്ചതിനാല്‍ 50 ശതമാനം പിഴയും ഒടുക്കണം.

നേരത്തെയുള്ള ശിക്ഷകളുടെ ഭാഗമായി താരത്തിനു മൊത്തത്തില്‍ 5 ഡീമെറിറ്റ് പോയിന്റുകള്‍ വന്നിരുന്നു. ഇതോടെയാണ് ഒരു കളിയില്‍ നിന്നുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നത്.
പുറത്തായ അഭിഷേകും ദിഗ്വേഷ് രതിയും തമ്മില്‍ വലിയ വാക്കേറ്റമാണ് മൈതാനത്തുണ്ടായത്.

Advertisement