‘അവന് വിരമിക്കാനുള്ള സമയമായിരിക്കുന്നു. കളി നിർത്തുന്നതിനു മുമ്പ് കാണികൾക്ക് ഓർത്തിരിക്കാൻ എന്തെങ്കിലും നൽകണമെന്ന് രോഹിത് ആഗ്രഹിക്കുന്നു…..’ വീരേന്ദർ സേവാഗ്

204
Advertisement

മുംബൈ: ഐ.പി.എല്ലിൽ മോശം ഫോം തുടരുന്ന സീനിയർ താരം രോഹിത് ശർമ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. സീസണിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ 13.66 ശരാശരിയിൽ 82 റൺസ് മാത്രമാണ് താരം കണ്ടെത്തിയത്. വ്യാഴാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ജയിച്ചെങ്കിലും ഹിറ്റ്മാന്‍റെ ബാറ്റിൽനിന്ന് പിറന്നത് 26 റൺസ് മാത്രമാണ്. സീസണിൽ ഒരു അർധ സെഞ്ച്വറി പോലും നേടാനാകാത്ത രോഹിത്തിന് കളിനിർത്താൻ സമയമായെന്ന് പറയുകയാണ് മുൻ താരം വിരേന്ദർ സെവാഗ്.

“അവന് വിരമിക്കാനുള്ള സമയമായിരിക്കുന്നു. കളി നിർത്തുന്നതിനു മുമ്പ് കാണികൾക്ക് ഓർത്തിരിക്കാൻ എന്തെങ്കിലും നൽകണമെന്ന് രോഹിത് ആഗ്രഹിക്കുന്നു. എന്നാൽ ആരാധകരെക്കൊണ്ട് ഇനിയും എന്തിന് ടീമിൽ തുടരണമെന്ന് തോന്നിപ്പിക്കരുത്. കഴിഞ്ഞ പത്തു വർഷത്തെ രോഹിത്തിന്‍റെ പ്രകടനം നോക്കൂ. ഒറ്റ സീസണിൽ മാത്രമാണ് 400ലേറെ റൺസ് സ്കോർ ചെയ്തത്. അഞ്ചൂറോ എഴുന്നൂറോ റൺസ് സ്കോർ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ സാധ്യമാകുമായിരുന്നു.

Advertisement