ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം. ഫൈനലിൽ ജപ്പാന്റെ യുഷി തനാകയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. തുടർച്ചയായി രണ്ട് ഗെയിം ജയിച്ചാണ് ലക്ഷ്യ സെൻ കിരീട നേട്ടം ആഘോഷമാക്കിയത്. സ്കോർ: 15-21, 11-21.
സെമിയിൽ ചൈനീസ് തായ്‌പേയിയുടെ ചോ ടിൻ ചെനിനെ 17–21, 24–22, 21–16ന് തോൽപിച്ചാണ് ലക്ഷ്യ സെൻ ഫൈനലിൽ എത്തിയത്. ആദ്യ ഗെയിം നഷ്‌ടമായശേഷമായിരുന്നു തിരിച്ചുവരവ്. 86 മിനിറ്റിലാണ് ഇരുപത്തിനാലുകാരന്റെ വിജയം.
































