കെ. വാസുദേവന്‍ നായര്‍ അന്തരിച്ചു

Advertisement

കൊട്ടാരക്കര: കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റും ബിജെപി അധ്യാപക സെല്‍ സംസ്ഥാന കണ്‍വീനറും നോവലിസ്റ്റുമായിരുന്ന പള്ളിക്കല്‍ കിഴക്ക് മൈലം വില്ലേജ് ഓഫീസിന് സമീപംകൗസ്തുഭത്തില്‍ കെ. വാസുദേവന്‍ നായര്‍ (80) അന്തരിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ടെലിഫോണ്‍ അഡൈ്വസറി ബോര്‍ഡ് മെമ്പറും പൂവറ്റൂര്‍ ഡിവിഎന്‍എസ്എസ് എച്ച്എസ്എസിലെ റിട്ട. അധ്യാപകനുമാണ്.
ജനസംഘത്തിലൂടെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ എത്തുന്നത്. 77 കാലഘട്ടത്തില്‍ ജനസംഘം ജില്ലാ പ്രസിഡന്റ് ആയിരുന്നു. 1987 ല്‍ ഹിന്ദുമത സ്ഥാനാര്‍ത്ഥിയായി കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. പതിനഞ്ചോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: വിശാലാക്ഷി അമ്മ. മക്കള്‍: വി. ശാലിനി (അധ്യാപിക, എംഎംഎച്ച് എസ്എസ് ഉപ്പൂട്), വി. സന്ദീപ് (മാതൃഭൂമി, കൊല്ലം). മരുമക്കള്‍: പി.രാജേഷ് കുമാര്‍ (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, പോലീസ് വകുപ്പ്), വി. സൗമ്യ (വില്ലേജ് ഓഫീസര്‍, ഓങ്ങല്ലൂര്‍ പാലക്കാട്).

Advertisement