സർവവിജ്ഞാനകോശം മുൻ എഡിറ്റർ
എസ്. കൃഷ്ണകുമാർ നിര്യാതനായി

Advertisement

കോഴിക്കോട്. സർവവിജ്ഞാനകോശം മുൻ എഡിറ്റർ
എസ്. കൃഷ്ണകുമാർ (57) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാർ ദീർഘകാലമായി കോഴിക്കോടാണ് താമസം. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും മലയാള വിഭാഗത്തിൽ എം. ഫിൽ നേടിയ അദ്ദേഹം ദീർഘകാലം സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ദൃശ്യകലാവിഭാഗം അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. 2023 മേയിൽ സർവ്വീസിൽ നിന്നും വിരമിച്ചു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. നിരവധി പരസ്യചിത്രങ്ങളുടേയും ഡോക്യൂമെന്ററി ചിത്രങ്ങളുടെയും തിരകഥാകൃത്തായി പ്രവർത്തിച്ചിട്ടുണ്ട്.

മറവിയുടെ മണം,  മണികണ്ഠൻ, ഓഹരി, കൃഷ്ണകൃപാസാഗരം, പ്രയാണം എന്നിവയാണ് ശ്രദ്ധേയമായ തിരക്കഥകൾ.

മലയാളഗവേഷണം സർവകലാശാലകളിൽ, മഹാത്മജിയും മലയാളകവിതയും, സിനിമയുടെ നേർക്കാഴ്ചകൾ, പി.എ ബക്കർ ഏകാകിയുടെ സംഘഗാനം, ജോൺസി ജേക്കബ്, കണ്ണേറ് ഒരു ഫോക്‌ലോർ പഠനം, വടക്കൻ പാട്ടിലെ വീരകഥകൾ, സുകുമാർ അഴീക്കോട്, ഇന്ത്യൻ നാടോടിക്കഥകൾ, പ്രകൃതിദുരന്തങ്ങൾക്കെതിരെ പുതുജാഗ്രത എന്നിവയാണ് കൃതികൾ.
സംസ്കാരം കോഴിക്കോട് നടന്നു.
മലയാളം സർവകലാശാല അദ്ധ്യാപികയും എഴുത്തുകാരിയുമായ സുനിത ടി.വിയാണ് ഭാര്യ. മകൾ ഗായത്രി കൃഷ്ണ എസ്.

Advertisement