Home News Breaking News നോയിഡയില്‍ ശമ്പള  വര്‍ദ്ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തം

നോയിഡയില്‍ ശമ്പള  വര്‍ദ്ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തം

Advertisement

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ശമ്പള  വര്‍ദ്ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങളും സ്വത്തുവകകളും തകര്‍ത്തു. പ്രതിഷേധത്തിനിടെ കല്ലേറുമുണ്ടായി. പ്രതിഷേധം അക്രമാസക്തമാകുന്നതിന് മുമ്പ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഒരു യോഗം നടത്തിയിരുന്നു. ഇതില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപിച്ചത്.

പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്ത്  വന്‍ പൊലീസ് സന്നാഹത്തേയും നിയോഗിച്ചിട്ടുണ്ട്. ശമ്പള വര്‍ധന അടക്കം നിരവധി ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്. നിരവധി കമ്പനികളിലെ തൊഴിലാളികളാണ് ഒത്തുചേര്‍ന്നത്.

ബോണസ്, പ്രതിവാര അവധി, ഓവര്‍ടൈം ശമ്പളം, സമയബന്ധിതമായ ശമ്പളം പരാതി പരിഹാര സെല്‍ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here