ഷാർജ: ഷാർജ ബുതീനയിലെ കഫ്തീരിയയിൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിലെത്തി ഒരാൾ കൊല്ലപ്പെട്ടു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കുത്തേറ്റ് മരിച്ചത്. കേസിൽ സഹപ്രവർത്തകനായ ഷമീർ ഷാർജ പൊലീസിന്റെ പിടിയിലായി. കരുവൻപൊയിൽ സ്വദേശിയാണ് പിടിയിലായ ഷമീർ.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടാകുന്നത്. കഫ്തീരിയയിലെ ഡെലിവറി ജീവനക്കാരനാണ് മരിച്ച നിഷാദ്. ഇതേ സ്ഥാപനത്തിലെ ജൂസ്‌മേക്കറാണ് ഷമീർ. കൊലപാതകം സംബന്ധിച്ച് ഷാർജ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.































