Home News National സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു

സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു

Advertisement

ദോഹ: ഖത്തറില്‍ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പതിവ് ഡ്യൂട്ടിക്കിടെയാണ് അപകടമുണ്ടായത്. മരിച്ചവര്‍ സിവിലിയന്മാരാണോ അതോ യാത്രക്കാരാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഞായറാഴ്ചയാണ് അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈലറ്റും യാത്രക്കാരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നു വീണ ഹെലികോപ്റ്ററിനായി പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ രാവിലെ ഊര്‍ജിതമായ തിരച്ചില്‍ നടത്തിയിരുന്നു.
പ്രത്യേക രക്ഷാസേനാംഗങ്ങള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. മേഖലയില്‍ വിവിധ യൂണിറ്റുകള്‍ ഏകോപിതമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here