Home News National നടി മധു മൽഹോത്ര അന്തരിച്ചു

നടി മധു മൽഹോത്ര അന്തരിച്ചു

Advertisement

മുംബൈ: എഴുപതുകളിലും എൺപതുകളിലും ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത പ്രമുഖ നടി മധു മൽഹോത്ര അന്തരിച്ചു. 72-ാം വയസ്സായിരുന്നു. മാർച്ച് 13-ന് മുംബൈയിലായിരുന്നു അന്ത്യം.
സിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടിയായിരുന്നു മധു മൽഹോത്ര. നൂറോളം സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം സിനിമാപ്രേമികൾക്കിടയിൽ ഇന്നും പ്രശസ്തയാണ്. സൂപ്പർഹിറ്റ് ചിത്രം ‘ഹീറോ’യിലെ ‘ലമ്പി ജുദായി’ എന്ന ഗാനരംഗത്ത് അവർ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘സത്തെ പേ സത്ത’, ‘കർസ്’, ‘വിശ്വനാഥ്’, ‘വിധാത’ തുടങ്ങിയവയാണ് മധു മൽഹോത്ര അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങൾ. നിരവധി സിനിമകളിൽ അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച മധു മൽഹോത്രയുടെ വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here