Home News National തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു

തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു

Advertisement

തെലങ്കാന: തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു. മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് സംഭവം. മൃഗസംരക്ഷണ പ്രവർത്തകനായ ഗൗതം നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെയാണ് തെരുവുനായ്ക്കളെ കൊല്ലാൻ മുൻകൈ എടുത്തതെന്നാണ് പ്രാഥമിക കണ്ടെത്തൽ. തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ ശേഷം നദിക്കരയിൽ കുഴിച്ചുമൂടി എന്നാണ് പരാതിയിൽ പറയുന്നത്. തെലങ്കാനയിൽ ഇതുവരെ കൊല്ലപ്പെട്ട തെരുവ് നായ്ക്കളുടെ എണ്ണം 1,300 കടന്നു. മിക്ക സംഭവങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രതിനിധികളാണ് പ്രതിസ്ഥാനത്തുള്ളത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here