ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് അനാവശ്യ ഭീതി പടർത്തുന്ന രീതിയിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ഇതിന്റെ ഭാഗമായി ടെലിവിഷൻ റേറ്റിംഗ് (ടി ആർ പി) അടുത്ത നാല് ആഴ്ചത്തേക്ക് തടയാൻ മന്ത്രാലയം തീരുമാനിച്ചു.
ചില മാധ്യമങ്ങൾ അമിതമായി പരിഭ്രാന്തിയുണ്ടാക്കുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം. റേറ്റിംഗ് ഏജൻസിയായ ബാർക്കിന് (BARC) ഇതുസംബന്ധിച്ച കർശന നിർദ്ദേശം മന്ത്രാലയം നൽകിയിട്ടുണ്ട്. റേറ്റിംഗിനായുള്ള മത്സരത്തിനിടയിൽ വാർത്താ മൂല്യങ്ങൾ ലംഘിക്കുന്നത് തടയാനും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കാനുമാണ് ഇടപെടലെന്ന് കേന്ദ്രം വ്യക്തമാക്കി.































