Home News Breaking News 16 വയസ്സിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം

16 വയസ്സിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം

Advertisement

ബംഗളുരു.കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.മൊബൈൽ ഉപയോഗം കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നെന്ന കണ്ടെത്തലിലാണ് സർക്കാർ നടപടി.


സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർണായക പ്രഖ്യാപനം നടത്തിയത്. മൊബൈൽ ഫോൺ
ഉയോഗം കാരണം കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് തടയിടാനാണ് നീക്കമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ
നിയന്ത്രണമേർപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. സൈബർ സുരക്ഷയും കുട്ടികളിൽ
വർധിച്ചു വരുന്ന സ്ക്രീൻ ടൈം ഉപയോഗവും കണക്കിലെടുത്താണ് തീരുമാനം.

കഴിഞ്ഞ നിയസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച സാധ്യത സർക്കാർ പരിശോധിക്കുന്നതായി കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കിയിരുന്നു.
നേരത്തെ ആന്ധ്രാ പ്രദേശ് സർക്കാർ സ്കൂളുകളിലെ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഗോവ സർക്കാരും കുട്ടികളുടെ
സാമൂഹിക മാധ്യമ ഉപയോഗം നിരോധിക്കാൻ നീക്കം നടത്തുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here