Home News Breaking News മെയ് ഡേ വിളിച്ച് പൈലറ്റ്, 150 യാത്രക്കാരുമായി ലേയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനത്തിന് ഡൽഹിയിൽ...

മെയ് ഡേ വിളിച്ച് പൈലറ്റ്, 150 യാത്രക്കാരുമായി ലേയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനത്തിന് ഡൽഹിയിൽ എമര്‍ജന്‍സി ലാന്‍ഡിങ്

Advertisement

ന്യൂഡൽഹി: എൻജിൻ തകരാറിലായതായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്പൈസ് ജെറ്റ് ബോയിംഗ് 737 വിമാനം ലേയിലേക്ക് പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ദില്ലിയിൽ തിരിച്ചിറക്കി. 150 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 737 എസ്ജി 121 വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ പൈലറ്റ് മെയ്ഡേ കോൾ ആരംഭിച്ചു. വിമാനം രാവിലെ 6.08 ന് പറന്നുയർന്ന് 6.49 ന് തിരിച്ചെത്തി. പ്രോട്ടോക്കോൾ അനുസരിച്ച്, അടിയന്തര ലാൻഡിംഗിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ദില്ലി വിമാനത്താവളം അധികൃതർ ഒരുക്കി.

ഫെബ്രുവരി 24 ന് ദില്ലിയിൽ നിന്ന് ലേയിലേക്ക് സർവീസ് നടത്തിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ദില്ലിയിലേക്ക് മടങ്ങി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരെയും സാധാരണഗതിയിൽ ഇറക്കിയെന്ന് വക്താവ് പറഞ്ഞു. കോക്ക്പിറ്റിൽ തീപിടുത്ത മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് സ്പൈസ്ജെറ്റ് വക്താവ് കൂട്ടിച്ചേർത്തു.

Advertisement