Home News National വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന പിന്നാലെ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു

വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന പിന്നാലെ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു

Advertisement

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന പിന്നാലെ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട റെഡ്‌ബേഡ് എയര്‍വേയ്‌സിന്റെ മെഡിക്കല്‍ വിമാനമാണ് ഛത്ര ജില്ലയില്‍ തകര്‍ന്നുവീണത്.
രോഗി, ഡോക്ടര്‍, പാരാമെഡിക്കല്‍, അറ്റന്‍ഡര്‍മാര്‍, ജീവനക്കാര്‍ എന്നിങ്ങനെ ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Advertisement