Home News National പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല… ഒടുവിൽ ഭാര്യ ഭർത്താവിനെ സ്ഥിരമായി മർദ്ധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്

പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല… ഒടുവിൽ ഭാര്യ ഭർത്താവിനെ സ്ഥിരമായി മർദ്ധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്

Advertisement

ഭാര്യയുടെ തുടർച്ചയായ മർദ്ദനത്തിനൊടുവിൽ സഹികെട്ട് ഭർത്താവ്, ഒളിക്യാമറ വച്ചു. തന്നെ ഭാര്യ മർദ്ദിക്കുന്ന കാര്യംപുറത്ത് പറഞ്ഞിട്ടും തന്നെ ആരും വിശ്വസിക്കില്ല, എന്നതിനെ തുടർന്ന് ഇയാൾ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്നും അതിനു വേണ്ടുന്ന തെളിവുകൾ ശേഖരിക്കാനാണ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഉപദ്രവിക്കുന്നതിന്റെ വിഡിയോ പകർത്തിയതെന്നുമായിരുന്നു ഭർത്താവിന്റെ വിശദീകരണം.


കിടക്കയിലേക്ക് തള്ളിയിട്ട് ഇരുകൈകളുമുപയോഗിച്ച് നെഞ്ചിലും മുഖത്ത് ക്രൂരമായി മർദ്ദിക്കുന്നത് കാണാം. സംഭവത്തിനിടെ മറ്റൊരു സ്ത്രീ മുറിയിലേക്ക് കടന്നു വന്ന് തടസ്സം പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.വളരെക്കാലമായി താൻ അനുഭവിച്ചുവരുന്ന ശാരീരികവും വൈകാരികവുമായ പീഡനങ്ങളിൽ മടുത്തപ്പോഴാണ് യുവാവ് വീഡിയോ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് പറയുന്നു.
ഭാര്യ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തുറന്നു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭർത്താവ് അറിയിച്ചു. വിഡിയോ വൈറലായതോടെ, യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം.

Advertisement