Home News National ഇന്‍സ്റ്റഗ്രാമിലിടാന്‍ തൂങ്ങി മരിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കുന്നതിനിടെ 27 കാരിക്ക് ദാരുണാന്ത്യം

ഇന്‍സ്റ്റഗ്രാമിലിടാന്‍ തൂങ്ങി മരിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കുന്നതിനിടെ 27 കാരിക്ക് ദാരുണാന്ത്യം

Advertisement

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടമരണങ്ങള്‍ പലതും നാം വാര്‍ത്തകളിലൂടെയും മറ്റും കണ്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ ഒരു യുവതി ഒരു വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 27കാരിയായ മോഹിനിയാണ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മരിച്ചത്.
സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നതിങ്ങനെ
തൂങ്ങിമരണമാണ് ഇവര്‍ ചിതിരീകരിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ വീഡിയോ എടുക്കാന്‍ പാകത്തില്‍ സെറ്റ് ചെയ്ത് കഴുത്തില്‍ കുരുക്ക് കെട്ടി ഒരു സ്റ്റൂളില്‍ കയറി നില്‍ക്കുകയായിരുന്നു. അതിനിടെ സ്റ്റൂള്‍ അബദ്ധത്തില്‍ തട്ടിപ്പോയി അവരുടെ കവുത്തില്‍ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മോഹിനിയുടെ നാല് വയസ്സുള്ള മകളാണ് സംഭവം ആദ്യം കാണുന്നത്. മുറിയിലേക്ക് കയറിയ കുട്ടി അമ്മയുടെ സ്ഥിതി കണ്ട് സഹായത്തിനായി നിലവിളിച്ചു. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. ഉടന്‍ വിവരം പൊലിസില്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ പൊലിസ് സ്ഥലത്തെത്തി മൃതദേഹം കുരുക്കില്‍ നിന്ന് താഴെയിറക്കി കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കേസ് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഒരു റീല്‍ ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച ഒരു അപകടമാണെന്നാണ്- പൊലിസ് വ്യക്തമാക്കി.