പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍ എംപി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടില്‍ നിന്ന് ശശി തരൂര്‍ തെന്നിവീണത്. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു. ശശി തരൂരിനെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്നാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്.
തരൂരിന് കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശശി തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ച ശേഷം അദ്ദേഹം പിന്നീട് നടന്നുപോയി. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ശശി തരൂര്‍ പാര്‍ലമെന്റിലെത്തിയത്.




























