ന്യൂഡൽഹി: ആപ്പുകളിൽ കുട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി മെറ്റ. വാട്സ്ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ എഐ ഉപയോഗിച്ച് സാങ്കൽപിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇനി പ്രായപൂർത്തിയാകണം. ‘എഐ സ്റ്റുഡിയോ’ ഫീച്ചർ കുട്ടികൾക്ക് ഉപയോഗിക്കാനാവില്ലെന്ന് മെറ്റ കമ്പനി അറിയിച്ചു.
എഐ കാരക്ടറുകൾ താത്ക്കാലികമായി കുട്ടികൾക്കു ലഭ്യമാകില്ലെന്നും കൂടുതൽ മാറ്റങ്ങൾ വരുത്തി വരുംദിവസങ്ങളിൽ ഇതു പുനരവതരിപ്പിക്കുമെന്നും അറിയിച്ചു. അതേസമയം, മെറ്റയുടെ ഐഎ അസിസ്റ്റന്റ് തുടർന്നും ലഭ്യമാകും. എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങൾ കുട്ടികളിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കാരക്ടർ. എഐ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ എഐ കഥാപാത്രങ്ങൾ പ്രായപൂർത്തിയാകാത്തവർ ഉപയോഗിക്കുന്നതു വിലക്കിയിരുന്നു.




























