Home News National ഹോം വര്‍ക് ചെയ്തില്ല… നാലുവയസുകാരിയെ അച്ഛന്‍ അടിച്ച് കൊന്നു

ഹോം വര്‍ക് ചെയ്തില്ല… നാലുവയസുകാരിയെ അച്ഛന്‍ അടിച്ച് കൊന്നു

Advertisement

ഹോം വര്‍ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് നാലുവയസുകാരിയെ അച്ഛന്‍ അടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഫരീദാബാദിലാണ് സംഭവം. ബുധനാഴ്ച പ്ലേ സ്കൂളില്‍ നിന്നും മടങ്ങിയെത്തിയ ശേഷം മകളെ ഹോം വര്‍ക് ചെയ്യാനായി കൃഷ്ണ വിളിച്ചിരുത്തി. തുടര്‍ന്ന് ഒന്ന് മുതല്‍ 50 വരെ എഴുതാന്‍  പറഞ്ഞു. കുട്ടിക്ക് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ കൃഷ്ണയ്ക്ക് ദേഷ്യം വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പൊതിരെ തല്ലി. ഇതാണ് മരണകാരണമായത്. 

വൈകുന്നേരമായപ്പോള്‍ കുട്ടിയുടെ അമ്മ വീട്ടിലെത്തി. മകള്‍ അനക്കമറ്റ് കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലും  പോസ്റ്റുമോര്‍ട്ടത്തിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി തെളിയുകയായിരുന്നു.  പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here