Advertisement
ഡെല്‍ഹി .മയക്കുമരുന്നിന് എതിരെ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ.മാർച്ച് 31 മുതൽ 3 വർഷത്തേക്ക് ക്യാമ്പയിൻ നടത്താനാണ് ലക്ഷ്യമിടുന്നത്.നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്. മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരായ അന്വേഷണങ്ങൾ താഴെ തട്ടു മുതൽ മുകളിലേക്കും തിരിച്ചും നടത്തണം.മാർച്ച് 31-നകം എല്ലാ വകുപ്പുകളും ഒരു റോഡ്മാപ്പ് തയ്യാറാക്കണമെന്നും നിർദ്ദേശം.2014 മുതൽ 2025 വരെ 1.71 ലക്ഷം കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തിട്ടുള്ളത് എന്നും അമിത് ഷാ അറിയിച്ചു
































