സൗത്ത് കൊറിയൻ കാമുകന്‍റെ നെ‌ഞ്ചിൽ കത്തി കുത്തിയിറക്കി, ലിവ് ഇൻ പങ്കാളിയായ മണിപ്പൂർ യുവതി അറസ്റ്റിൽ

Advertisement

നോയിഡ: നോയിഡയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കാമുകനെ കുത്തിക്കൊന്ന യുതി അറസ്റ്റിൽ. ദക്ഷിണ കൊറിയൻ സ്വദേശിയായ ഡക്ക് ഹീ യു എന്ന യുവാവിനെ ലിവ്-ഇൻ പങ്കാളിയായ മണിപ്പൂർ സ്വദേശി ലുഞ്ചീന പമായി ആണ് കൊലപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡയിലെ ഒരു ആഡംബര ഫ്ലാറ്റിൽ വെച്ചാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മൊബൈൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഡക്ക് ഹീ യുവും ലുഞ്ചീനയും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം. എന്നൽ ഡക്ക് ഹീ യു മദ്യപിച്ച് ഉപദ്രവിക്കുമെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല കുത്തിയതെന്നുമാണ് ലുഞ്ചീന പൊലീസിന് നൽകിയ മൊഴി.

മദ്യപിച്ച ശേഷം ഡക്ക് ഹീ തന്നെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നും സംഭവ ദിവസവും തന്നെ ഉപദ്രവിച്ചുവെന്നും, അതിൽ പ്രകോപിതായാണ് താൻ കാമുകനെ കുത്തിയതെന്നുമാണ് ലുഞ്ചീന പമായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൊലപാതകം നടന്ന ദിവസം മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഡക്ക് ഹീ ലുഞ്ചീനയെ ഉപദ്രവിച്ചു. ഇതോടെ പ്രകോപിതായ താൻ കത്തിയെടുത്ത് കാമുകന്‍റെ നെഞ്ചിൽ കുത്തിയെന്നാണ് യുവതി പറയുന്നത്. തുടർന്ന് പമായി തന്നെയാണ് കാമുകനെ ജിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെത്തുമ്പോൾ തന്നെ യുവാവ് മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ആശുപത്രി അധികൃതർ ആണ് വിവരം പൊലീസിനെ അറിയികുന്നത്. വിവരമറിഞ്ഞ് നോളജ് പാർക്ക് പൊലീസ് സംഘം ആശുപത്രിയലെത്തുമ്പോഴും ലുഞ്ചീന അവിടെയുണ്ടായിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. കാമുകനെ കൊല്ലുക എന്ന ഉദ്ദേശമുണ്ടായിരുന്നെന്നും ഡക്ക് ഹീ അക്രമാസക്തനായപ്പോൾ സംഭവിച്ച് പോയതാണെന്നുമാണ് യുവതി പൊലീസിനോട് ആവർത്തിക്കുന്നത്. കുത്തേറ്റ മുറിവുകളുടെ കൃത്യമായ എണ്ണവും മരണകാരണവും സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി അധികൃതർ കാത്തിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നോളജ് പാർക്ക് പൊലീസ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here