ന്യൂ ഡെൽഹി. കർശന നിയന്ത്രണങ്ങൾക്കിടയിലും പുതുവത്സരം ആഘോഷിച്ച് രാജ്യതലസ്ഥാനം. ഡൽഹി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാന നഗരത്തിലെ ആഘോഷങ്ങൾ
നഗരത്തിന്റെ ഹൃദയ ഭാഗമായ കോണാട്ട് പ്ലേസ് കേന്ദ്രീകരിച്ചായിരുന്നു 2026 നെ വരവേൽക്കുന്ന ആഘോഷ നിശ.ബോംബ് സ്ഫോടനത്തിന്റെ പശ്ചാതലത്തിൽ പോലീസിന്റെ നേതൃത്വത്തിൽ കർശന നിയന്ത്രണത്തിലായിരുന്നു പ്രദേശം. എന്നിരുന്നാലും തിമിർക്കുന്നതായിരുന്നു ആഘോഷം
നാട്ടിലെ ആഘോഷങ്ങളുടെ അത്ര വരില്ലെങ്കിലും ചുരുങ്ങിയ സൗകര്യങ്ങളിൽ ആഘോഷങ്ങൾ കളറാക്കി ഡൽഹി മലയാളികൾ
ഇന്ത്യാ ഗേറ്റ്, കോണാട്ട് പ്ലേസ് എന്നിവിടങ്ങളിലെ ആഘോഷങ്ങൾ നീണ്ട് നിന്നത് 7 മണി വരെ മാത്രം. പോലീസും ബോംബ് സ്‌ക്വാഡുമെത്തി ആളുകളെ സ്ഥലത്ത് നിന്ന് പിരിച്ചുവിട്ടു. പബ്ബ്കളും മാളുകളും കേന്ദ്രീകരിച്ച് ആഘോഷങ്ങൾ തുടർന്നു.

































