ജമ്മു. സമൂഹ മാധ്യമങ്ങളിലൂടെ യുള്ള കലാപ ആഹ്വാനത്തിന്റെ പേരിൽ,യുഎസിലും ജർമ്മനിയിലും താമസിക്കുന്ന മൂന്ന് കശ്മീരികൾക്കെതിരെ കേസ്.
ജമ്മു കശ്മീർ പോലീസ് ആണ് കേസ് എടുത്തത്.മുബീൻ അഹമ്മദ് ഷാ,അസിസുൾ ഹസ്സൻ അഷായ്,റിഫത് വാനി എന്നിവർക്ക് എതിരെയാണ് കേസ്.തെരുവ് യുദ്ധത്തിന് പ്രേരിപ്പിക്കുക, പൊതു സ്വത്ത് നശിപ്പിക്കുക, പൊതു ക്രമസമാധാനം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.പ്രതികൾ 2026 ജനുവരി 31-ന് മുൻപായി ഹാജരാകണമെന്ന് കൗണ്ടർ ഇന്റലിജൻസ് കശ്മീർ വിജ്ഞാപനം പുറത്തിറക്കി
Home News Breaking News സമൂഹ മാധ്യമങ്ങളിലൂടെ യുള്ള കലാപ ആഹ്വാനത്തിന്റെ പേരിൽ,യുഎസിലും ജർമ്മനിയിലും താമസിക്കുന്ന മൂന്ന് കശ്മീരികൾക്കെതിരെ കേസ്






































