ഡൽഹി. ഹരിയാന ഫരീദാബാദിൽ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അതിക്രമത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു.
മുഖത്തും തലയ്ക്കിലും ഗുരുതരമായി പരിക്കേറ്റ യുവതിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിനായി കാത്തുനിന്ന 25 കാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാനിനുള്ളിൽ കയറ്റിയായിരുന്നു കൊടുംക്രൂരത.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
അമ്മയുമായി വഴക്കിട്ട യുവതി താൻ അസ്വസ്ഥയാണെന്നും ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നും സഹോദരിയെ അറിയിച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
അർദ്ധരാത്രി വാഹനങ്ങൾ ലഭിക്കാതായതോടെ പ്രതികൾ നൽകിയ ലിഫ്റ്റ് യുവതി സ്വീകരിച്ചു. സുരക്ഷിതമായി
എത്തിക്കാമെന്ന് ഉറപ്പു നൽകിയ പ്രതികൾ യുവതിയെ ഇക്കോ വാനിനുള്ളിൽ കയറ്റി.
ഗുരുഗ്രാം ഫരീദാബാദ് റോഡിലേക്ക് വാഹനം എത്തിയതിന് പിന്നാലെ പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തു. മൂന്നുമണിക്കൂർ നീണ്ട അതിക്രമത്തിനൊടുവിൽ ഓടുന്ന വാനിൽ നിന്ന് യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു.
പിന്നാലെ യുവതി സഹോദരിയെ വിവരമറിയിച്ചു.മുഖത്തും തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുഖത്ത് 12 തുന്നലുകൾ ഉണ്ട്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ
പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു രണ്ടുപേരെ അറസ്റ്റ് ചെയ്തു.





































