ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് തമിഴ് നടന്‍ വിജയ്. തന്റെ പുതിയ സിനിമ ജനനായകന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് ചെന്നൈയില്‍ തിരികെ എത്തിയതായിരുന്നു വിജയ്. താരത്തെ കാണാനായി എയര്‍പോര്‍ട്ടില്‍ ആരാധകരുടെ വലിയ കൂട്ടം തന്നെ തടിച്ചു കൂടിയിരുന്നു. ആരാധകര്‍ താരത്തെ കാണാനായി ബഹളം വെച്ചതോടെയുണ്ടായ തിരക്കിലാണ് വിജയ് വീണത്.
വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന താരത്തെ കാണാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെ ഏറെ പാടുപെട്ടാണ് വിജയ് കാറിന് അരികിലെത്തിയത്. കാറിന് അരികിലെത്തിയപ്പോള്‍ നിലത്തു വീണ വിജയിയെ താരത്തിന്റെ അംഗരക്ഷകര്‍ ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുകയും കാറിലേക്ക് കയറ്റുകയുമായിരുന്നു.
അതേസമയം വിജയ്ക്ക് പിന്നാലെ എത്തിയ മമിത ബൈജുവിനെ കാണാനും ആരാധകര്‍ പാഞ്ഞെത്തിയിരുന്നു. ഇവരെ കണ്ട് ഭയന്ന് മമിത പിന്മാറി. മറ്റൊരു വഴിയിലൂടെയാണ് മമിത പോയത്.
































