കാർവാർ. നാവികസേനയുടെ അന്തർവാഹിനി INS വാഗ് ഷീറിൽ യാത്ര ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമ്മു . കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നായിരുന്നു യാത്ര . എപിജെ അബ്ദുൽ കലാമിന് ശേഷം കാൽവരി അന്തർവാഹിനിയിൽ സഞ്ചരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമ്മു
മുങ്ങിക്കപ്പലില്‍ സവാരി നടത്തുന്ന രാജ്യത്തെ രണ്ടാമത്തെ രാഷ്‌ട്രപതിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ദ്രൗപദി മുർമ്മു.ഇന്ത്യന്‍ നാവിക സേന തദ്ദേശിയമായി നിര്‍മ്മിച്ച കാല്‍വരി മുങ്ങിക്കപ്പലായ ഐഎന്‍എസ് വാഗീശ്വരിലായിരുന്നു യാത്ര. വടക്കൻ കർണാടകയിൽ കാർ വാറിലെ ഐ എൻ എസ് കദംബ നാവിക താവളത്തിൽ നിന്നാണ് രാഷ്ട്രപതി യാത്ര ആരംഭിച്ചത്.ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്‌മിറല്‍ ദിനേശ് കെ ത്രിപാഠി മുര്‍മുവിനെ അനുഗമിച്ചു.വ്യോമസേനയുടെ ഏറ്റവും ആധുനിക യുദ്ധ വിമാനമങ്ങളായ റഫാൽ, സുഖോയ് 30 എന്നിവയിലും യാത്ര ചെയ്തിട്ടുണ്ട്. ഇവയിലൊക്കെ സഞ്ചരിച്ച ആദ്യ രാഷ്ട്രപതി എന്ന ബഹുമതിയും നേരത്തെ മുർമ്മു സ്വന്തമാക്കിയിരുന്നു.ഗോവ, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു യാത്ര.
ഗോവയിലേക്ക് പോയ രാഷ്ട്രപതി നാളെ ജാംഷെഡ്‌പൂരില്‍ പരിപാടികളിൽ പങ്കെടുക്കും. ജാംഷെഡ്‌പൂര്‍ എന്‍ഐടിയുടെ പതിനഞ്ചാമത് ബിരുദദാന ചടങ്ങിലും ഭാഗമാകും.



































