ഡെൽഹി. കോൺഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ് സിങ്.ആർഎസ്എസിനെ പുകഴ്ത്തി ദിഗ് വിജയ് സിംഗിന്റെ എക്സ് പോസ്റ്റ്.ആര്‍എസ്എസിന്റെ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നായിരുന്നു പ്രതികരണം. വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിംഗ്.താൻ RSS വിരോധി എന്ന് മറുപടി.
ആർഎസ്എസിന്റെ സംഘടനാ ശൈലിയെ പുകഴ്ത്തിയതോടെ പുതിയ വിവാദങ്ങൾക്കാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് തുടക്കമിട്ടത്. ആർഎസ്എസിൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയത് എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ എക്സ് പോസ്റ്റ്. മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ കാൽച്ചുവട്ടിൽ ഇരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻകാല ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ദിഗ് വിജയ് സിംഗിന്റെ ആർഎസ്എസ് പ്രശംസ. ഇതാണ് സംഘടനയുടെ ശക്തിയെന്നും ശക്തി എന്നും ദിഗ് വിജയ് സിംഗ്. കോൺഗ്രസിന്റെ ദൗർബല്യം പരോക്ഷമായി ചൂണ്ടിക്കാട്ടി കൂടിയാണ് പ്രതികരണം. സമൂഹമാധ്യമത്തിലൂടെയുള്ള പ്രതികരണം വിവാദമായതോടെ ഒറ്റവരിയിൽ പ്രതികരിച്ച് ദിഗ് വിജയ് സിംഗ്.
താൻ ആർഎസ്എസ് വിരോധി എന്നായിരുന്നു ദിഗ് വിജയ് സിംഗ് ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. പ്രവർത്തക സമിതി യോഗത്തിലും താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം നടക്കുന്നില്ലെന്ന വിമർശനം ദിഗ് വിജയ് സിംഗ് ഉന്നയിച്ചു.കോണ്‍ഗ്രസ്സിനുള്ളില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി ഒരാഴ്ച പിന്നിടുമ്പോഴാണ് RSS നെ പ്രശംസിച്ചുള്ള തുറന്ന പ്രതികരണവും.





































