28.3 C
Kollam
Wednesday 11th February, 2026 | 05:05:54 PM
Home News Breaking News രോഗിയെ ആക്രമിച്ച ഡോക്ടറെ ജോലിയിൽനിന്ന് പിരിച്ചുവിട്ട സംഭവം, ഇന്നു മുതൽ പണിമുടക്ക്

രോഗിയെ ആക്രമിച്ച ഡോക്ടറെ ജോലിയിൽനിന്ന് പിരിച്ചുവിട്ട സംഭവം, ഇന്നു മുതൽ പണിമുടക്ക്

Advertisement



ഷിംല. ഹിമാചൽ പ്രദേശ് ഷിംലയിൽ രോഗിയെ ആക്രമിച്ച ആരോപിച്ച ഡോക്ടറെ ജോലിയിൽനിന്ന് പിരിച്ചുവിട്ട സംഭവത്തിൽ സംസ്ഥാനത്തെ ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ. പിരിച്ചുവിട്ട സീനിയർ റസിഡന്റ് ഡോക്ടറെ ജോലിയിൽ തിരിച്ചെടുക്കണമെന്നും ആശുപത്രിയിൽ സംഘർഷ അന്തരീക്ഷമുണ്ടാക്കിയ ആൾക്കൂട്ടത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ പ്രതിഷേധം. ഇന്ന് 9 30 മുതലാണ് ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിക്കുന്നത്. ആശുപത്രികളിൽ അടിയന്തര സേവനങ്ങൾ ഒഴികെ ഉള്ളത് ബഹിഷ്കരിക്കാൻ ആണ് ഡോക്ടർമാരുടെ തീരുമാനം. ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സംഭവത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം..

Advertisement