ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടി ഇമ്മു. തുടരുന്നു.അനന്ത്‌നാഗിൽ രണ്ട് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സുരക്ഷാസേനയുടെ വ്യാപക തെരച്ചിൽ.ഭീകരർ നഗരത്തിലെ റോഡിലൂടെ കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ സുരക്ഷാസേന തിരിച്ചറിഞ്ഞു.ദൃശ്യങ്ങളിൽ കണ്ടത് ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് എന്ന് സൂചന. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ സുരക്ഷാസേന തേടി.ഛത്രു, ചാസ്, ധാർ, ഹോർണ ഉൾപ്പെടെയുള്ള മേഖലകളിലും സുരക്ഷാസേനയുടെ വ്യാപക തെരച്ചിൽ തുടരുകയാണ്.





































