ലഖ്നൗ. ഉത്തർപ്രദേശ് അലീഗഡ് മുസ്ലീം സർവ്വകലാശാലാ ക്യാമ്പസിൽ അധ്യാപകനെ വെടിവെച്ചു കൊന്നു. കംപ്യൂട്ടർ സയൻസ് അധ്യാപകൻ ഡാനിഷ് റാവുവാണ് മരിച്ചത്.അക്രമികൾ 6 റൗണ്ട് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. സർവ്വകലാശാല കോമ്പൗണ്ടിൽ മൗലാന ആസാദ് ലൈബ്രറി ഏരിയയ്ക്ക് സമീപമാണ് അധ്യാപകന് നേരെ വെടിയുതിർത്തത്. പതിനഞ്ച് വർഷമായി ക്യാമ്പസിലെ എ.ബി.കെ ഹൈ സ്കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകനാണ് ഡാനിഷ് അലി . സായാഹ്ന നടത്തത്തിനായിയിറങ്ങിയ ഡാനിഷ് അലിയെ തടഞ്ഞ് നിർത്തി പിസ്റ്റൾ കാണിച്ച് ഭീഷണിപ്പെടുത്തി. എതിർക്കാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നു. തലയിൽ 6 തവണ വെടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്
നിലത്ത് വീണ ശേഷവും അക്രമം തുടർന്നു. ഉടൻ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ അക്രമി സംഘത്തിന്റെ സി.സി. ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് സംഭവത്തിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ആറ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും, കൊലയാളികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിട്ടുണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായുംതകർന്നിരിക്കുന്നുവെന്നായിരുന്നു പ്രതികരണം.





































