ഡെൽഹി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും.ഞായറാഴ്ച വരെയാണ് യോഗം.ഇത് അഞ്ചാം തവണയാണ് ചീഫ് സെക്രട്ടറിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്നത്. യോഗത്തിൽ പങ്കെടുക്കാൻ കേരള ചീഫ് സെക്രട്ടറി ജയ് തിലക് ഡൽഹിയിൽ എത്തിയിട്ടുണ്ട്.
സ്ത്രീ-ശിശുക്ഷേമം, സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കായികം, നൈപുണ്യ വികസനം എന്നി അഞ്ചു വിഷയങ്ങൾ ഊന്നിയാണ് ചർച്ചകൾ നടക്കുക.ഉന്നതവിദ്യാഭ്യാസ മേഖലയെ കുറിച്ചു കേരളത്തിൻ്റെ പ്രസൻ്റേഷൻ യോഗത്തിൽ ഉണ്ടാകും.
Home News Breaking News പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം ഇന്ന് മുതൽ





































