ദിസ് പൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദർശനം ഇന്ന് പൂർത്തിയാകും.രാവിലെ പ്രധാനമന്ത്രി ഗുവാഹത്തിയിലെ ബോറഗാവിലുള്ള സ്വാഹിദ് സ്മാരക ക്ഷേത്രത്തിൽ രക്തസാക്ഷികൾക്ക് ആദരവ് അർപ്പിക്കും.അതിന് ശേഷം ദിബ്രുഗഡിലെ നംരൂപിലെ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ പദ്ധതിക്കായി ഭൂമി പൂജ നടത്തും. ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.അസമിൽ ഏകദേശം 15,600 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്.






































