ട്രെയിനിടിച്ച് എഴ് ആനകൾ ചരിഞ്ഞു

Advertisement

ഗുവാഹട്ടി. അസമിൽ ട്രെയിനിടിച്ച് എഴ് ആനകൾ ചരിഞ്ഞു. അസമിലെ നാഗോൺ ജില്ലയിൽ
ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്.
ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ട്രാക്കിൽ നിന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ ട്രയിനിൻ്റെ എൻജിനും അഞ്ച് ബോഗികളും മറിഞ്ഞു.


അപകടത്തിൽ യാത്രക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.
ട്രാക്കിലേക്ക് വരുന്ന ആനക്കൂട്ടത്തെ കണ്ട ഉടൻതന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചുവെങ്കിലും ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here