ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ ചെന്ന് 6-7 അല്ലെങ്കില്‍ 67 എന്ന് ടൈപ്പ് ചെയ്യുക. ശേഷം എന്റര്‍ അമര്‍ത്തിയാല്‍ സ്‌ക്രീന്‍ അപ്പാടെ ഷേക്ക് ചെയ്യാന്‍ തുടങ്ങും. കുറച്ചു നിമിഷത്തിന് ശേഷം സ്‌ക്രീന്‍ നോര്‍മല്‍ ആവുകയും ചെയ്യും. ഈ ട്രെന്‍ഡ് മാസങ്ങളായി ഇന്റര്‍നെറ്റിലാകെ തരംഗമാണ്.
സമൂഹമാധ്യമങ്ങളായ ടിക്ക് ടോക്ക്, യൂട്യൂബ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ വൈറലായ ഒരു മീംമാണ് 6-7. ആല്‍ഫ ജനറേഷനിലെ കുട്ടികളാണ് 67 ട്രെന്റ് കൂടുതലായും ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫിലാഡല്‍ഫിയന്‍ റാപ്പര്‍ സ്‌ക്രില്ലയുടെ 2024ല്‍ പുറത്തിറങ്ങിയ ‘ഡോട്ട് ഡോട്ട്’ എന്ന ആല്‍ബത്തിലൂടെയാണ് 67 ട്രെന്റ് ലോകമാകെ വൈറലായത്. ഇന്റര്‍നെറ്റ് കള്‍ച്ചര്‍ സൃഷ്ടിച്ച മറ്റു പല പേരുകളും പോലെ ഇതിനും കൃത്യമായ അര്‍ത്ഥമൊന്നുമില്ല.
































