ന്യൂഡൽഹി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. G RAM G ബില്ല് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ബിൽ അവതരണത്തെ എതിർത്തു.ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഗാന്ധി ചിത്രങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിച്ചു.
വിവാദമായ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ബില്ല് കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ അവതരിപ്പിച്ച ഘട്ടത്തിൽ തന്നെ പ്രതിപക്ഷ നിരയിൽ നിന്നും പ്രതിഷേധം ഉയർന്നു.
അധികാര വികേന്ദ്രീകരണത്തിനും ഭരണഘടനക്കും വിരുദ്ധമായ ബില്ല് പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി.
ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണ പക്ഷം എതിർത്തതോടെ ഗാന്ധി തന്റെ കുടുംബത്തിന്‍റേതല്ലെന്നും ഗാന്ധിജി രാഷ്ട്രത്തിന്‍റേതാണെന്നും പ്രിയങ്ക.
മഹാത്മാഗാന്ധിയുടെ പേര് നിൽക്കുന്നതിന് ശക്തമായി എതിർത്ത ശശി തരൂർ എംപി, ഗാന്ധി ജിയുടെ രാമരാജ്യം രാഷ്ട്രീയ പദ്ധതി അല്ലെന്ന് വ്യക്തമാക്കി.
കെ സി വേണുഗോപാൽ, എൻ കെ പ്രേമ ചന്ദ്രൻ, സുപ്രിയ സുലെ, സൗ ഗത റോയ് തുടങി പ്രതി പക്ഷ നിരയിലെ മുതിർന്ന നേതാക്കൾ ബില്ലവതരണത്തെ എതിർത്തു.
ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവ രാജ് സിങ് ചൗഹാൻ രംഗത്ത് വന്നു.
ഗാന്ധി ചിത്രങ്ങളുമായി പ്രതിപക്ഷം നടുതളത്തിലിറങ്ങി യതോടെ ബില്ല് സഭയുടെ മേശപ്പുറത്ത് വച്ചു, സഭ ഒരു മണിക്കൂർ നേരത്തേക്ക് പിരിഞ്ഞു.
ഗാന്ധി ഹമാര ഹേയ് വാക്യങ്ങളുമായി സഭാ കവാടത്തിലും ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധിച്ചു. ബില്ല് സഭയിൽ ചർച്ചയ്ക്ക് എത്തുമ്പോഴും ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.





































