ന്യൂഡൽഹി. ഗോവാ നിശാ ക്ലബ്ബ് തീപിടുത്തത്തിൽ പ്രതികളായ ലുത്രാ സഹോദരന്മാരെ ഡൽഹി യിലെത്തിച്ചു. തീപിടുത്തത്തിന് ശേഷം സൗരവ് ലുത്രയെയും ഗൗരവ് ലുത്രയെയും തായ്ലൻഡിലേക്ക് കടന്നിരുന്നു.അപകടം നടന്ന് അഞ്ചാം ദിവസമാണ് തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നും ഇരുവരെയും പിടിയിലാക്കുന്നത്.
ഈ മാസം 7 ന് ഉണ്ടായ തീപിടുത്തത്തിൽ 25 പേരാണ് മരിച്ചത്.6 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പിന്നാലെ ഉടമകളായ ഗൗരവ് ലുത്രയും സൗരഭ് ലുത്രയുഠ തായ്ലൻഡിലേക്ക് കടന്നു. ബ്ലൂ കോർണർ നോട്ടീസടക്കം പുറപ്പെടവിച്ച് സമഗ്രമായ അന്വേഷണണം നടക്കുന്നതിനിടെയിലാണ് ഗോവ പോലീസിന്റെ നിർദേശപ്രകാരം തായ്ലൻഡ് പൊലീസ് ഇവരെ ഫുക്കറ്റിൽ നിന്നും വലയിലാക്കിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തായ്ലൻഡ് പോലീസ് കഴിഞ്ഞദിവസമാണ് പ്രതികളെ ഗോവ പോലീസിന് കൈമാറിയത്. സംഭവത്തിന് പിന്നാലെ ഇരുവരുടെയും പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഇന്ത്യൻ എംബസി താൽക്കാലിക പാസ്പോർട്ട് അനുവദിച്ചതിനുശേഷമാണ് ഇരുവരെയും നാട്ടിലെത്തിക്കുന്നത്. അപകടം നടന്ന പത്താം ദിവസമാണ് തായ്ലൻഡിൽ നിന്ന് ഡൽഹി എയർപോർട്ടിൽ എത്തിച്ചത്. തീ പിടുത്തത്തിന് അഞ്ച് മണിക്കൂറിനുശേഷം സൗരഭും ഗൗരവും തായ്‌ലൻഡിലേക്ക് കടന്ന് കളഞ്ഞെന്നാണ് കണ്ടെത്തൽ . ഗോവ പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്ന ഇരുവരെയും ട്രാൻസിറ്റ് റിമാൻഡ് തേടി ഡൽഹി കോടതിയിൽ ഹാജരാക്കും.നിശാക്ലബ്ബിലെ മാരകമായ തീപിടുത്ത സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി ഉടൻ ഗോവയിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് നൽകുന്ന വിവരം.
Home News Breaking News ഗോവാ നിശാ ക്ലബ്ബ് തീപിടുത്തത്തിൽ പ്രതികളായ ലുത്രാ സഹോദരന്മാരെ ഡൽഹി യിലെത്തിച്ചു

































