ന്യൂ ഡെൽഹി. പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ
പ്രധാന നഗരങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ ഇന്നും റദ്ദാക്കി. പുതിയ പൈലറ്റ് റോസ്റ്റർ മാനദണ്ഡങ്ങളിൽ വിട്ടു വീഴ്ച്ച ഇല്ല എന്ന് കേന്ദ്രം.ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടി വെട്ടിക്കുറച്ച് ഡിജിസിഎ. സർവീസുകൾ സുസ്ഥിരമായിന്ന് ഇൻഡിഗോ സിഇഒ
തുടർച്ചയായ എട്ടാം ദിനവും ഇൻഡിഗോ പ്രതിസന്ധി തുടരുകയാണ്. 400 ഓളം വിമാന സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് 152 സർവീസുകളും ബാംഗ്ലൂരിൽ നിന്നുള്ള 121 സർവീസുകളും റദ്ദാക്കി. ഹൈദരാബാദ് തിരുവനന്തപുരം ചെന്നൈ ലക്നൗ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെയും പ്രതിസന്ധി ബാധിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും നല്ലതാണ് പക്ഷേ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. നിലവിലെ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഇൻഡിഗോയ്ക്ക് ആണെന്നും
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ അനുവദിക്കില്ല എന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ പറഞ്ഞു.
ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിലെത്തിയെന്നും യാത്രക്കാർക്ക് നേരിട്ട് ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും
ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്സ് അറിയിച്ചു
തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇൻഡിഗോക്ക് എതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടിയെടുത്തു. ഇൻഡിഗോയുടെ ശൈത്യകാല വിമാന സർവീസുകളിൽ 5 ശതമാനം DGCA വെട്ടി കുറച്ചു. ഈ സ്ലോട്ടുകൾ മറ്റ് എയർലൈൻ കമ്പനികൾക്ക് നൽകും.































