ന്യൂഡെൽഹി. ലോക്സഭയിൽ SIR സംബന്ധിച്ച ചർച്ച ഇന്ന്. 10 മണിക്കൂർ ചർച്ചയാണ് SIR ൽ നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ ത്തിന്റ തുടർച്ചയായുള്ള പ്രതിഷേധത്തിനൊടുവിൽ ആണ് SIR സംബന്ധിച്ച ചർച്ചയ്ക്ക് സർക്കാർ വഴങ്ങിയത്. പ്രതിപക്ഷ നിരയിൽ നിന്നും നേതാവ് രാഹുൽ ഗാന്ധിയാകും ചർച്ചക്ക് തുടക്കമിടുക. നിയമ മന്ത്രി അർജുൻ റാം മേഘ വാൾ ചർച്ചയ്ക്ക് മറുപടി പറയും. വോട്ടുചോരി അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം വന്ദേമാതരത്തിന്റെ 150 ആം വാർഷികം സംബന്ധിച്ചുള്ള പ്രത്യേക ചർച്ച ഇന്ന് രാജ്യസഭയിൽ നടക്കും. പാർലമെന്റ് സമ്മേളി ക്കുന്നതിന് മുൻപായി രാവിലെ 9 30 ന് എൻ ഡി എ പാർലമെന്ററി പാർട്ടി യോഗം ചേരും. ബീഹാറിലെ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതിന് യോഗം.






































