കോണ്ഗ്രസ് മുസ്ലീം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertisement

ന്യൂഡെൽഹി. പ്രീണന രാഷ്ട്രീയത്തിൽ മുഴുകി കോണ്ഗ്രസ് മുസ്ലീം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജാവഹർ ലാൽ നെഹ്‌റു ദേശീയ ഗീതം  വെട്ടിച്ചുരുക്കിയതായും, ലോക്‌സഭയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ പ്രധാനമന്ത്രി ആരോപിച്ചു.
നെഹ്‌റു വിനെ കുറ്റ പ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും,രാജ്യത്തിന്റ ആത്മാവിനുള്ളിലെ മഹാ മന്ത്രത്തെ വിവാദമാക്കുന്നത് വലിയ പാപമെന്ന് പ്രിയങ്ക ഗാന്ധി മറുപടി നൽകി.


ലോക്‌സഭയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള  പ്രത്യേക ചർച്ചക്ക്‌ തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി,  പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് വന്ദേ മാതരത്തെ  അവഗണിച്ചു എന്ന് ആരോപിച്ചു.

വന്ദേ മാതരത്തെ എതിർത്ത മുഹമ്മദലി ജിന്നക്കു, ജാവഹർ ലാൽ. നെഹ്‌റു വഴങ്ങി.


വന്ദേമാതരം 50 വാർഷികത്തിൽ രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ ആയിരുന്നു.
100 വയസ്സ് തികഞ്ഞപ്പോൾ രാജ്യം അടിയന്തരാവസ്ഥയെ നേരീട്ടു, സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവർ ജയിലിനകത്തായി എന്നും പ്രധാനമന്ത്രി

രാജ്യത്തിന്റ ആത്മാവിൽ ഉള്ള വന്ദേ മാതരം ചർച്ച ചെയ്യുന്നതിനെ പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്തു.

ബംഗാളിൽ തെരഞ്ഞെടുപ്പ് കണ്ടാണ് വിഷയം ചർച്ച ചെയ്യുന്നത്. നെഹ്‌റു വിനെ കുറ്റപ്പെടുത്തുന്നത് നിർത്തണമെന്നും,  ജനങളുടെ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രിയങ്ക.


വന്ദേ മാതരം പ്രത്യേക ചർച്ചനാളെ രാജ്യസഭയിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത് ഷ ചർച്ചക്ക് തുടക്കമിടും.
നാളെ ലോക്സഭയിൽ എസ്ഐആർ സംബന്ധിച്ചുള്ള 10 മണിക്കൂർ ചർച്ച നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here