ത്യൂ ഡെൽഹി. അമേരിക്കയെ ചോദ്യം ചെയ്ത് പുടിൻ
അമേരിക്കയ്ക്ക് റഷ്യയിൽ നിന്നും യുറേനിയം വാങ്ങാമെങ്കിൽ ഇന്ത്യയ്ക്ക് എന്തുകൊണ്ട് റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കൂടാ എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
ഇന്ത്യയുമായുള്ള റഷ്യയുടെ ഊർജ പങ്കാളിത്തം സുസ്ഥിരമാണെന്നും പാശ്ചാത്യ ഉപരോധങ്ങൾ അതിനെ ബാധിക്കില്ലെന്നും പുടിൻ.
ഡോൺബാസ് വിട്ടു നൽകാതെ യുക്രെയ്ൻ യുദ്ധം അവസാനിക്കില്ലെന്നും പുടിൻ
യുക്രെയ്ൻ സൈന്യം ഡോൺബാസിൽ നിന്നും പിന്മാറാത്തപക്ഷം സൈനികാക്രമണത്തിലൂടെ പ്രദേശം കീഴടക്കുമെന്നും പുടിൻ.
ലക്ഷ്യങ്ങൾ നേടിയശേഷം മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും പുടിൻ
പുടിൻ – മോഡി ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും
രാവിലെ 11ന് ഹൈദരാബാദ് ഹൗസിൽ 23-ാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമാകും
രാഷ്ട്രപതിഭവനിൽ പുടിന് ഗാർഡ് ഓഫ് ഓണർ നൽകും
രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുടിൻ ആദരാഞ്ജലി അർപ്പിക്കും
വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തിൽ മോദിയും പുടിനും പങ്കെടുക്കും
പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കും



































