കൊച്ചി. നാവികസേന ദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. 1971-ൽ പാകിസ്‌താനു മേൽ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാർഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറി ലെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ത്തെ നാവിക സേന ദിനാഘോഷത്തിനു തിളക്കം ഏറുന്നത്.
1971 ഡിസംബർ മൂന്നിന് 11 ഇന്ത്യൻ വ്യോമകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ഇന്ത്യൻ നാവിക സേന നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ ട്രിഡൻ്റ്. പാകിസ്‌താനെ തറപറ്റിക്കാൻ പഴുതടച്ച പദ്ധതി.
കപ്പൽ വേധ മിസൈലുകൾ ആദ്യമായി ഉപയോഗിച്ചത് ഓപ്പറേഷൻ ട്രിഡൻ്റലാണ്.
ഐ.എൻ.എസ്. നിപഥ്, ഐ.എൻ.എസ്. നിർഗഢ്, ഐ.എൻ.എസ്. വീർ. മൂന്ന് വിദ്യൂത് ക്ലാസ്സ് – മിസൈൽ ബോട്ടുകൾ ഇന്ത്യൻ നാവികസേനയുടെ കുന്തമുനകളായി. ലക്ഷ്യം പാകിസ്താന്റെ നാവിക ആസ്ഥാനമായ കറാച്ചി തുറമുഖം.
ഐ.എൻ.എസ്. നിർഘട്ടിൽനിന്ന് തൊടുത്ത ആദ്യ മിസൈൽ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ പി എൻ.എസ്. ഖൈബറിനെ ചരിത്രമാക്കി.
ഐ.എൻ.എസ്. നിപഥി ൽ നിന്നും തൊടുത്ത രണ്ടു മിസൈലുകൾ-
വെടിക്കോപ്പുകൾ നിറച്ചിരുന്ന ഒരു ചരക്കു കപ്പലിനെ പൂർണമായും തകർത്തു, പി.എൻ.എസ്. ഷാജഹാൻ എന്ന യുദ്ധക്കപ്പലിന് വൻനാശനഷ്ടം സംഭവിച്ചു.
ഐ എൻ എസ് വീറിന്റ ആക്രമണത്തിൽ പാക് യുദ്ധകപ്പൽ പി എൻ എസ് മുഷഫിസിനെ അപായ സന്ദേശം പോലും അയക്കും മുൻപേ കടലിൽ മുക്കി.
കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകൾ പൂർണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികർ കൊല്ലപ്പെട്ടു.
പാകിസ്ത്‌താന്റെ തോൽവി ഉറപ്പാക്കിയായിരുന്നു ഇന്ത്യൻ നാവിക സേന ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ആസ്ഥാനം തന്നെ തകർന്ന പാക് നാവികസേന, ശേഷം യുദ്ധത്തിൽ കാഴ്‌ചക്കാർ മാത്രമായി. തന്ത്ര പ്രധാന തുറമുഖത്തിന്റെ തകർച്ച പാകിസ്ഥാനെ ഉലച്ചു.
ഈ ഉജ്വല വിജയത്തിന്റെ ഓർമ്മക്കയാണ് ഡിസംബർ 4 ഇന്ത്യൻ നാവിക സേന ദിനമായി ആഘോഷിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ പടക്കപ്പലുകൾ അറബി കടലിൽ ഇറങ്ങിയപ്പോൾ, 1971 ൽ ഓപ്പറേഷൻ ട്രിഡന്റ് ഏൽപ്പിച്ച ഭീകരാഘാതത്തിന്റ ഓർമ്മകൾ കൂടിയാണ് പാകിസ്ഥാനെ മുട്ടുമടക്കിച്ചത്.
































