ന്യൂ ഡെൽഹി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദ്ധം. രാജ്യസഭയും ലോക്സഭയും തടസ്സപ്പെട്ടു. ചർച്ചയ്ക്ക് തയ്യാറെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഡിസംബർ 9 ന് ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചതായി സൂചന. വന്ദേ മാതരത്തിന്റെ 150 ആം വാർഷികം സംബന്ധിച്ച പ്രത്യേക ചർച്ച ഈ ആഴ്ച ഉണ്ടാകും.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാർലമെന്റ് സ്തംഭിച്ചു.
സഭ സമ്മേളിക്കുന്നതിന് മുമ്പായി,സഭാ കവാടത്തിൽ ഇന്ത്യ സഖ്യ നേതാക്കൾ പ്രതിഷേധിച്ചു.
എസ്ഐആറിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നോട്ടീസുകൾ ലോക്സഭാ അധ്യക്ഷൻ ഓം ബിർള തള്ളിയതോടെ, പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങി.
രാജ്യ സഭയിലും ഇന്ന് പ്രതിപക്ഷം SIR ൽ ചർച്ച ആവശ്യപ്പെട്ടു നടത്തളത്തിൽ ഇറങ്ങി. ചർച്ചയ്ക്ക് തയ്യാറായാൽ പ്രതിഷേധം അവസാനിപ്പിക്കാം എന്ന് മല്ലികർജുൻ ഖർ ഗെ.
ചർച്ചയ്ക്കുള്ള സമയപരിധി പ്രതിപക്ഷത്തിന് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കൂടിയാലോചിച്ച ശേഷം സമയം തീരുമാനിക്കാം എന്നും പാർലമെന്ററി കാര്യമന്ത്രി കിരൺ റി ജിജു ഇരു സഭകളിലും അറിയിച്ചു
രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങി പോയി.
സഭസ്തംഭനം ഒഴിവാക്കാൻ, സഭ സ്പീക്കർള പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തി. എസ് ഐ ആറിൽ ഡിസംബർ 9ന് 10 മണിക്കൂർ ചർച്ചയാകാമെന്ന് സർക്കാർ അറിയിച്ചതായാണ് സൂചന. വന്ദേമാതരത്തിന്റെ 150 ആം വാർഷികം സംബന്ധിച്ചുള്ള പ്രത്യേക ചർച്ച ഈ ആഴ്ച നടക്കും.





































