കൊല്ലം ആഴക്കടലിൽ വൻ എണ്ണ സമ്പത്ത്?കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്, വൻ കുതിച്ചുചാട്ടമെന്ന് കേന്ദ്രം

Advertisement

ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതാ ലക്ഷ്യങ്ങൾക്ക് കരുത്തേകിക്കൊണ്ട്, കേരള-കൊങ്കൺ തീരക്കടലിലെ ആഴമേറിയ പ്രദേശങ്ങളിൽ വൻതോതിലുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ശേഖരം കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണ ഡ്രില്ലിങ്ങിന് തുടക്കമായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡാണ് (OIL) ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
കേരളത്തിന്റെ തെക്കേ അറ്റംമുതൽ മഹാരാഷ്ട്ര വരെ നീണ്ടുകിടക്കുന്ന കേരള-കൊങ്കൺ ബേസിനിൽ, പ്രത്യേകിച്ച് കൊല്ലത്തോട് ചേർന്നുള്ള ഭാഗത്താണ് നിലവിൽ പര്യവേക്ഷണം നടക്കുന്നത്.
ഈ സുപ്രധാന നീക്കം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സിലൂടെ സ്ഥിരീകരിച്ചു. “ഊർജ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇതൊരു വൻ കുതിച്ചുചാട്ടമാണ്,” മന്ത്രി വ്യക്തമാക്കി.

  • ഇറക്കുമതി ആശ്രയത്വം കുറയ്ക്കാൻ ലക്ഷ്യം

നിലവിൽ, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഉപഭോഗത്തിന്റെ 85-90% വും പ്രകൃതിവാതകത്തിന്റെ 50% വും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര ഉൽപാദനം ഗണ്യമായി വർദ്ധിപ്പിച്ച് ഈ ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് കേരള-കൊങ്കൺ മേഖലയിലെ പര്യവേക്ഷണ ശ്രമങ്ങൾ.
അടുത്തിടെ, ആൻഡമാൻ മേഖലയിലും സമാനമായ എണ്ണ-പ്രകൃതിവാതക ശേഖരം പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ ഇന്ത്യ പര്യവേക്ഷണ നടപടികൾ ആരംഭിച്ചിരുന്നു. കേരള തീരത്തോടടുത്തുള്ള ഈ കണ്ടെത്തൽ യാഥാർത്ഥ്യമാവുകയാണെങ്കിൽ, രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്കും ഊർജ്ജ സുരക്ഷയ്ക്കും അത് നിർണ്ണായകമായ ഒരു വഴിത്തിരിവാകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here