ഡൽഹി സ്ഫോടന കേസിൽ പ്രതിയായ ഡോക്ടർ ഷഹീൻ ഷഹീദിനെ അൽ
ഫലാഹ് സർവകലാശാലയിൽ എത്തിച്ചു

Advertisement

ന്യൂഡെൽഹി.ഡൽഹി സ്ഫോടന കേസിൽ പ്രതിയായ ഡോക്ടർ ഷഹീൻ ഷഹീദിനെ അൽ
ഫലാഹ് സർവകലാശാലയിൽ എത്തിച്ച് എൻ ഐ എ. അന്വേഷണത്തിൻ്റെ ഭാഗമായി
ആണ് നടപടി. പ്രതികൾക്ക് സഹായം നൽകിയവരിലേക്കും അന്വേഷണം.
വൈറ്റ് കോളർ ഭീകര സംഘവുമായി ബന്ധപ്പെട്ട്
ശ്രീനഗറിലെ പള്ളികളിലും മദ്രസകളിലും പരിശോധന നടത്തി.


ഡൽഹി സ്ഫോടന കേസിലെ പ്രതിയും വൈറ്റ് കോളർ ഭീകര സംഘാംഗവുമായ വനിതാ ഡോക്ടർ ഷഹീൻ ഷഹീദിനെ ഇന്ന് രാവിലെയാണ്  അന്വേഷണസംഘം  ഫരീദബാദിൽ എത്തിച്ചത്.

അൽ-ഫലാഹ് സർവകലാശാലയിലെത്തിച്ചു ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും.

കൂടുതൽ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർ ഡോ. ഷഹീനെ ലഖ്‌നൗവിലേക്കും കാൺപൂരിലേക്കും കൊണ്ടുപോകും.

അറസ്റ്റിലായ ഏഴ് പ്രതികളെയും ലഖ്‌നൗ, കാൺപൂർ, സഹാറൻപൂർ, ഫരീദാബാദ്, ജമ്മു & കശ്മീർ എന്നിവിടങ്ങളിലേക്ക് എൻ‌ഐ‌എ കൊണ്ടുപോകും. ഈ അഞ്ച് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വൈറ്റ് കോളർ സംഘം പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകിയ മറ്റു ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ പള്ളികളിലും, മദീസകളിലും ജമ്മു കശ്മീർ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.

ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, മറ്റ് വസ്തുക്കൾ എന്നിവ പരിശോധിച്ചതായും ചില തെളിവുകൾ ലഭിച്ചതായും പോലീസ് അറിയിച്ചു.

Advertisement