ഉത്തർപ്രദേശിൽ വന്യജീവികളെ കടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഇവരിൽ നിന്ന് 74 അപൂർവ ആമകളെ പിടികൂടി. ദുമില അതിർത്തി പ്രദേശത്തുനിന്നാണ് ബറേലി നിവാസികളായ യാനേന്ദ്ര ഗാങ്‌വാർ, അർഷ് പത്താനിയ എന്നിവർ പിടിയിലായത്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലേക്ക് ആമകളെ കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുമില അതിർത്തിക്ക് സമീപം നടത്തിയ റെയ്ഡിനിടെ കർഹൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കാറിൽ നിന്ന് ആമകളെ കണ്ടെത്തിയതെന്ന് റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് രാഹുൽ മിതാസ് പറഞ്ഞു. പ്രാദേശിക മാർക്കറ്റിൽ വിതരണം ചെയ്യുന്നതിനായി ആമകളെ ഉത്തരാഖണ്ഡിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. ആമകളെ കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി.
































