ദുബൈ. എയർ ഷോക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് വീരമൃത്യു വരിച്ച സംഭവത്തിൽ വ്യോമസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
തേജസ് യുദ്ധവിമാനം ദുബായില്‍ വ്യോമാഭ്യാസത്തിനിടെ തകർന്നു വീണത് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് നാണക്കേടായി.
ദുബൈ സമയം ഉച്ചക്ക് 2.10 ഓടെയാണ് ദാരുണമായ അപകടം.
ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അപകടം.
അഭ്യാസ പറക്കലിനിടെ അതിവേഗ താഴേക്ക് കൂപ്പു കുത്തി വന്ന വിമാനം നിലത്ത് വീണു തീ ഗോളമായി മാറുകയായിരുന്നു.
ഉടൻ രക്ഷ പ്രവർത്തകർ എത്തി തീ അണച്ചു. സംഭവത്തിൽ പൈലറ്റ് വീരമൃത്യു വരിച്ചതായി അറിയിച്ച വ്യോമ സേന, സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു മരിച്ച പൈലറ്റിൻ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല
അപകടത്തെ തുടർന്ന് ദുബൈ എയർഷോ താൽക്കാലിക മായി നിർത്തി വച്ചു. 115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് പങ്കെടുക്കുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് ഏറ്റവും ഭാരം കുറഞ്ഞ ചെറു സൂപ്പർസോണിക് യുദ്ധ വിമാനമായ തേജസ്.
ഹിന്ദുസ്ഥാൻ ഡെവലപ്പ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ‌് ലിമിറ്റഡും സംയുക്തമായി തദ്ദേശിയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.
റഷ്യൻ, അമേരിക്കൻ യുദ്ധവിമാനങ്ങള്‍ക്ക് ബദലായി മൂന്നു പതിറ്റാണ്ടിലേറെക്കാലം കൊണ്ട് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധവിമാനം.തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം ശത്രുക്കള്‍ക്ക് വൻ ഭീഷണിയായിരുന്നു.
കാലപ്പഴക്കം ചെന്ന മിഗ് യുദ്ധവിമാനങ്ങള്‍ ഒഴിവാക്കുന്നതിന് പകരമായാണ് തേജസ് സേനയുടെ ഭാഗമാക്കിയത്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ നിന്ന് 97തേജസ് വിമാനങ്ങള്‍ വാങ്ങാൻ 62000 കോടിയുടെ കരാറിന് കേന്ദ്രം അടുത്തിടെ അനുമതി നല്‍കിയിരുന്നു. നിലവില്‍ 40 തേജസ് വിമാനങ്ങള്‍ വ്യോമസനയുടെ ഭാഗമാണ്.






































