ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. ജമ്മു കശ്മീര്‍ പോലീസിന്റെയും ഫരീദാബാദ് പോലീസിന്റെയും പരിശോധനയ്ക്ക് പിന്നാലെയാണ് വ്യക്തികളെ കാണാതെയായത്.
കാണാതായവരില്‍ 3 കശ്മീരികളുമുണ്ട്. കാണാതായ വ്യക്തികളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. കാണാതായവരില്‍ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചന. കാണാതായവരുടെ വിവരം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
































