ന്യൂഡൽഹി. വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ മഹാറാലി സംഘടിപ്പിക്കാൻ കോൺഗ്രസ്. ഡൽഹി രാംലീല മൈതാനത്ത് ഡിസംബർ ആദ്യവാരത്തോടുകൂടി റാലി സംഘടിപ്പിക്കും.
എസ്ഐആർ വഴി വോട്ട് കൊള്ളയ്ക്ക് ബിജെപി ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എസ് ഐ ആർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ആയിരുന്നു പരാമർശം. എസ്ഐആർ ചില വിഭാഗങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
Home News Breaking News SIR കൊള്ളയാണ്; വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ മഹാറാലി സംഘടിപ്പിക്കാൻ കോൺഗ്രസ്





































