പട്ന.വമ്പൻ ജയത്തിന് പിന്നാലെ ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടർന്നേക്കും. മന്ത്രി പദം സംബന്ധിച്ച് ചർച്ചകൾ സജീവം.തെരഞ്ഞെടുപ്പ് പരാജയത്തിൽ ലാലു കുടുംബത്തിൽ പൊട്ടിത്തെറി. ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ പാർട്ടി വിട്ടു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു എന്നും രോഹിണി ആചാരിയുടെ x പോസ്റ്റ്.പരാജയം പഠിക്കുമെന്ന് കോൺഗ്രസ്.
ബീഹാറിൽ സർക്കാർ രൂപീകരണത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ആണ് NDAയിൽ.മുഖ്യമന്ത്രിയായി നിധീഷ് കുമാർ തുടരുന്നതിൽ നിലവിൽ മുന്നണിക്കുള്ളിൽ മറ്റ് ചോദ്യങ്ങൾ ഇല്ല.ഉടൻ ബിഹാർ രാഷ്ട്രീയത്തിൽ സജീക്കമാകാൻ താല്പര്യമില്ലെന്ന് ചിരാഗ് പസ്വാൻ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
എൻഡിഎ വിജയാഘോഷ പരിപാടികൾക്ക് ശേഷം ആയിരിക്കും സർക്കാർ രൂപീകരണത്തലെ അന്തിമ ഘട്ട ചർച്ചകൾ. തെരഞ്ഞെടുപ്പ് പരാജയം മഹാസഖ്യത്തിന് ഏൽപ്പിച്ചത് വലിയ ക്ഷതം.RJD യിൽ പ്രതേകിച്ച് ലാലു കുടുംബത്തിൽ കലഹം ഉടലെടുത്തു. ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം വിട്ടതായും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.തേജ് പ്രതാപ് യാദവിന് പിന്നാലെ രോഹിണി ആചാരിയും ലാലു കുടുംബത്തിൽ നിന്ന് അകന്നത്തോടെ പാർട്ടിയുടെ ആഭ്യന്തര ബലഹീനതകൾ കൂടി പുറത്ത് വരുന്നു.
ബിഹാറിലെ വൻ തിരിച്ചടിക്ക് പിന്നാലെ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയുമായി കൂടിക്കാഴ്ച നടത്തി. പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു രാഹുൽഗാന്ധിയുടെ മടക്കം.അതിനിടെ നേരത്തെ അച്ചടക്ക ലംഘന നടപടിയുടെ പേരിൽ സസ്പെൻഡ് ചെയ്ത മുൻ കേന്ദ്രമന്ത്രി ആർ കെ സിംഗ് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.






































