ചെന്നൈ.തമിഴ്നാട്ടിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം ദേശീയപാതയിൽ ഇറക്കി. തിരുച്ചിറപ്പള്ളി പുതുക്കോട്ടൈ ദേശിയപാതയിലായിൽ നാർത്തമലയിലാണ് റോഡിൽ വിമാനമിറക്കിയത്.
സാങ്കേതികതരരാറിലെ തുറന്നാണ് റോഡിൽ അടിയന്തരലാൻഡിങ് നടത്തിയത്
ഇന്ന് രാവിലെയാണ് അപ്രതീക്ഷിതമായി വിമാനം ദേശീയപാതയിൽ ഇറക്കിയത്. തിരുച്ചിറപ്പള്ളിയൽ നിന്നായിരുന്നു പരിശീലനപ്പറക്കൽ. പൈലറ്റും സഹപൈലറ്റും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് അടിയന്തരലാൻഡിങ് നടത്തേണ്ടിവന്നതോടെ ദേശീയപാതയിൽ വിമാനമിറക്കി. വിമാനത്തിന്റെ മുൻവശത്ത് കേടുപാടുകളുണ്ടായി. ഇരുവർക്കും പരിക്കേറ്റു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടെക്നിക്കൽ ടീമെത്തി വിമാനം റോഡിൽ നിന്ന് മാറ്റി. ദേശീയപാതയിൽ വലിയ തിരക്കില്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
Home News Breaking News റോഡിൽ വിമാനം വന്നിറങ്ങി ജനം ഞെട്ടി,പരിശീലനപ്പറക്കലിനിടെ ചെറുവിമാനം ദേശീയപാതയിൽ
































